പിഡബ്ല്യുഡി ജൂനിയര്‍ സൂപ്രണ്ടിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

വയനാട്: പിഡബ്ല്യുഡി ജൂനിയര്‍ സൂപ്രണ്ട് രാധാകൃഷ്ണനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വൈത്തിരി സ്വദേശിയെ രാവിലെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്.

തൊഴില്‍ സംബന്ധമായ പ്രശനങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നും സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്ന മകനെ മരണവിവരം മത്സരം കഴിഞ്ഞശേഷം അറിയിച്ചാല്‍ മതിയെന്ന് എഴുതിവെച്ചാണ് രാധാകൃഷ്ണന്‍ ആത്മഹത്യ ചെയ്തത്. പ്ല്‌സ് ടു വിദ്യാര്‍ത്ഥിയായ തേജസ് സംസ്ഥാന കലോത്സവത്തില്‍ വഞ്ചിപ്പാട്ട് മത്സരത്തില്‍ എ ഗ്രേഡ് നേടിയിരുന്നു.

Comments are closed.