യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തില്‍ എസ്എഫ്എ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വെള്ളിയാഴ്ച വൈകിട്ടോടെ നടന്ന സംഘര്‍ഷത്തില്‍ കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിന് ഉള്‍പ്പെടെ പരിക്കേറ്റതിനെത്തുടര്‍ന്ന് എസ്എഫ്എ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി. കൂടാതെ കോളേജ് ഹോസ്റ്റലില്‍ കെഎസ്യു പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിലുമായി 13 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

എന്നാല്‍ യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍വെച്ച് കെഎസ്യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ച എസ്എഫ്ഐ നേതാവ് മഹേഷ് ഒളിവിലാണ്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് ഇയാള്‍ മുങ്ങിയത്. യൂണിവേഴ്സിറ്റി കോളേജിന് സമീപം ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നില്ല. മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന കെഎസ്യു പ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Comments are closed.