ഹീമോ H1 എന്ന ഇലക്ട്രിക്ക് സൈക്കിള്‍ വിപണിയില്‍ അവതരിപ്പിച്ച് ഷവോമി

ഇലക്ട്രിക്ക് സൈക്കിള്‍ വിപണിയില്‍ അവതരിപ്പിച്ച് ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി. ഹീമോ H1 എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക്ക് സൈക്കിള്‍ വിപണിയില്‍ അവതരിപ്പിച്ചാണ് പുതിയ വിപ്ലവത്തിന് ഷവോമി തുടക്കമിട്ടിരിക്കുന്നത്.

425 യുഎസ് ഡോളറാണ് (ഏകദേശം 30,520 രൂപ)ഈ ഇലക്ട്രിക്ക് സൈക്കിളിന്റെ വില. മറ്റ് സൈക്കിളുകളില്‍ നിന്നും വേറിട്ട രീതിയിലാണ് ഇതിന്റെ ഡിസൈന്‍. മടക്കി ഒരു ബാഗില്‍ കൊണ്ടു നടക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഇലക്ട്രിക്ക് സൈക്കിളിനെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

അതായത് ആവശ്യം വരുമ്പോള്‍ ബാഗ് തുറന്ന് പുറത്തെടുക്കാം. സീറ്റില്‍ കയറിയിരുന്ന് ഓടിച്ചുപോകാം എന്ന് ചുരുക്കം. ഫ്രെയിം, ഹാന്‍ഡില്‍ബാര്‍, ടയറുകള്‍, സീറ്റ് എന്നിവ മടക്കാവുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

മുഴുവനായി മടക്കിയാല്‍ ഒരു ബാക്ക്പാക്കില്‍ ഒതുങ്ങുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. 13 കിലോയാണ് ഈ കുഞ്ഞന്‍ ഇലക്ട്രിക്ക് സൈക്കിളിന്റെ ആകെ ഭാരം. ഷവോമി തന്നെ ഇതിനായി ഒരു കെയ്സും വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതുകൊണ്ട് തന്നെ കൊണ്ടുനടക്കാന്‍ ബുദ്ധിമുട്ടില്ല. 75 കിലോയാണ് ഇതിന്റെ കപ്പാസിറ്റി. 180W മോട്ടറാണ് ഇലക്ട്രിക്ക് സൈക്കിളിന്റെ കരുത്ത്. മണിക്കൂറില്‍ 18 കിലോമീറ്ററാണ് പരമാവധി വേഗത. ഒരു എല്‍ഇഡി ലൈറ്റും സ്പീഡോമീറ്ററുമുണ്ട്.

ഇതിലെ 6Ah ലിഥിയം അയണ്‍ ബാറ്ററി ഒറ്റതവണ പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 30 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 4-6 മണിക്കൂറുകൊണ്ട് ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

ഇതിലെ 6Ah ലിഥിയം അയണ്‍ ബാറ്ററി ഒറ്റതവണ പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 30 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 4-6 മണിക്കൂറുകൊണ്ട് ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

ഷവോമി ഇലക്ട്രിക്ക് സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടില്ലെങ്കിലും, ഉപഭോക്താക്കള്‍ക്ക് വെബ് സൈറ്റുകളില്‍ നിന്ന് വാങ്ങാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെയാണ് ലെക്ട്രോ ഇന്ത്യന്‍ വിപണിയില്‍ പുതിയ ഇലക്ട്രിക്ക് സൈക്കിള്‍ അവതരിപ്പിക്കുന്നത്.

ഹീറോയുടെ യൂറോപ്പിലെ ഇലക്ട്രിക്ക് സൈക്കിള്‍ ബ്രാന്‍ഡാണ് ലെക്ട്രോ. ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് പ്രിയം ഏറിയതോടെയാണ് പുതിയ ഇലക്ട്രിക്ക് സൈക്കിളിനെ അവതരിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു. വില കുറവുണ്ടെങ്കിലും നിരവധി ഫീച്ചറുകള്‍ ഇലക്ട്രിക്ക് സൈക്കിളില്‍ ലഭ്യമാണ്.

എല്‍ഇഡി ഹെഡ്ലാമ്പുകള്‍, മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍, മുന്നിലെ സസ്പെന്‍ഷന്‍ എന്നിവയെല്ലാം വാഹനത്തിന്റെ സവിശേഷതകളാണ്. ദൈനംദിന ആവശ്യത്തിനായി ഒരു ത്രോട്ടിലും അതിനൊപ്പം പെഡലും സൈക്കിളില്‍ ലഭ്യമാണ്.

ഒറ്റച്ചാര്‍ജില്‍ 30-40 കിലോമീറ്റര്‍ യാത്രയാണ് ലെക്ട്രോ വാഗ്ദാനം ചെയ്യുന്നത്. കേവലം മൂന്ന് മണിക്കൂര്‍ കൊണ്ട് സൈക്കിളിന്റെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും.

Comments are closed.