മഹാരാഷ്ട്രയില്‍ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രതിപക്ഷ നേതാവ്

മുംബൈ: ശിവസേനയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സഖ്യം അധികാരം നേടുന്നത് തടയാന്‍ ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ തിടുക്കത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റുവെങ്കിലും ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ മുന്‍ മുഖ്യമന്ത്രി ഫഡ്നാവിസ് രാജിവച്ച് സ്ഥാനമൊഴിഞ്ഞിരുന്നു. തുടര്‍ന്ന് ഫഡ്നാവിസ് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവായി. പുതിയ സ്പീക്കര്‍ നാന പട്ടോലെ ഫഡ്നാവിസിന്റെ നിയമനത്തിന് അംഗീകാരം നല്‍കി.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും മുതിര്‍ന്ന ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി നേതാക്കളും ഫഡ്നാവിസിനെ അഭിനന്ദിച്ചിരുന്നു. 2014ല്‍ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതോടെയാണ് ഫഡ്നാവിസ് ആദ്യമായി മുഖ്യമന്ത്രിയാകുന്നത്. നാഗ്പൂര്‍ വെസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ്. നിയമസഭാംഗം ആകുന്നതിന് മുമ്പ് നാഗ്പൂര്‍ മേയറായിരുന്നു. സ്പീക്കര്‍ നാന പട്ടോലെയും ഇന്ന് തന്നെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവാണ് നാന പട്ടോലെ. ഞായറാഴ്ചയാണ് പട്ടോലെയെ സ്പീക്കറായി തിരഞ്ഞെടുത്തത്.

Comments are closed.