ഇന്നു മുതല്‍ ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി

ഇന്നു മുതല്‍ ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി. ആഗസ്റ്റ് 9 മുതല്‍ നടപ്പാക്കിയ സംവിധാനത്തില്‍ ഇളവ് അനുവദിക്കാനാവില്ലെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് നിര്‍ദ്ദേശം ലംഘിച്ചാല്‍ ഉടമയില്‍നിന്ന് 500 രൂപ പിഴ ഈടാക്കും. ആവര്‍ത്തിച്ചാല്‍ 1000 രൂപ പിഴ. നിയമലംഘനം തുടര്‍ന്നാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയുമാണ്.

കൂടാതെ നാല് വയസിന് മുകളിലുള്ള പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി. വ്യവസായശാലകളിലുപയോഗിക്കുന്ന തരത്തിലുള്ള ഹെല്‍മറ്റ് ഉപയോഗിക്കരുത്. തടയാന്‍ 85 സ്‌ക്വാഡുള്‍, ഹൈവേകളില്‍ 240 ഹൈസ്പീഡ് കാമറകള്‍. ഗുണമേന്മയില്ലാത്ത ഹെല്‍മറ്റ് ധരിക്കുന്നവര്‍ക്കും ചിന്‍സ്ട്രാപ്പുപയോഗിക്കാത്തവര്‍ക്കുമെതിരെ നിയമനടപടിയുണ്ടാകും.

Comments are closed.