തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം :മൂന്ന് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

ഹൈദരാബാദ്: തെലങ്കാനയില്‍ 26 കാരിയായ വനിതാ വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഹൈദരാബാദിനു സമീപം വ്യാഴാഴ്ച രാവിലെയാണ് കണ്ടെത്തുകയും കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷമാണ് യുവതിയുടെ മൃതദേഹം സംഘം കത്തിച്ചത്.

അതിക്രൂര കൊലപാതകം പുറത്തായതിനു പിന്നാലെ പ്രതിഷേധത്തിനെത്തുടര്‍ന്ന് സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത് വൈകിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് മൂന്ന് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. സംഭവത്തില്‍ മുഖ്യപ്രതിയായ ട്രക്ക് ഡ്രൈവറും ക്ലീനേഴ്സും അറസ്റ്റിലായിട്ടുണ്ട്. ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ കേസിന്റെ വിചാരണ നടത്തുമെന്നാണ് അറിവ്.

സബ് ഇന്‍സ്പെക്ടര്‍ എം രവി ഹെഡ് കോണ്‍സ്റ്റബിള്‍ പി വേണു ഗോപാല്‍ റെഡ്ഡി, എ സത്യനാരായണ ഗൗഡ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ നാലു പ്രതികളെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരിക്കുന്ന ഷഡ്നാഗര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ നൂറു കണക്കിന് പേരാണ് പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടിരിക്കുന്നത്.

Comments are closed.