ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ രേഖ ഉണ്ടാക്കാനുള്ള നടപടികള്‍ മുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ രേഖ ഉണ്ടാക്കാനുള്ള നടപടികള്‍ മുടങ്ങി. ആസാമില്‍ നിന്നെത്തുവരില്‍ മാവോയിസ്റ്റ് ബന്ധം ഉള്ളവര്‍ ഉണ്ടെന്നും കണ്ടെത്തിയിരുന്നു. സ്വദേശത്തു നിന്നുള്ള കൃത്യമായ തിരിച്ചറിയല്‍ രേഖകള്‍ ഇവരുടെ കൈവശമില്ലാത്തതിനാല്‍ വിവര ശേഖരണം തുടക്കത്തില്‍ തന്നെ അവസാനിച്ചു.

പെരുമ്പാവൂരില്‍ മാത്രം യാതൊരു രേഖയും ഇല്ലാതെ താമസിക്കുന്നത് ഇരുപത്തിഅയ്യായിരത്തിലധികം തൊഴിലാളികളാണ്. പിന്നീട് ഇവര്‍ക്ക് ചികിത്സ ആവാസ് ഇന്‍ഷ്വറന്‍സ് കാര്‍ഡിനു വേണ്ടി തൊഴില്‍ വകുപ്പ് വിവരം ശേഖരണം നടത്തി. എന്നാല്‍ 48,000 ത്തോളം പേര്‍ മാത്രമാണ് ഇതുവരെ ഇതിനായി രേഖകള്‍ ഹാജരാക്കിയത്.

ഇനിയും ഇരുപത്തി അയ്യായിരത്തിലധികം പേര്‍ പെരുമ്പാവൂരില്‍ മാത്രം ഉണ്ടെന്നാണ് തൊഴില്‍ വകുപ്പിന്റെ അഭിപ്രായം. ബംഗാളികള്‍ എന്ന പേരില്‍ എത്തുന്നവരില്‍ ബംഗ്ലാദേശില്‍ നിന്നുള്ളവരും ഉണ്ടെന്ന കണ്ടെത്തലും വിവര ശേഖരണത്തിന് കാരണമാവുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളെന്ന പേരില്‍ മാവോയിസ്റ്റുകളും തീവ്രവാദികളും സംസ്ഥാനത്ത് എത്തുന്നതായി ഇന്റലിജന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു.

Comments are closed.