വണ്‍പ്ലസ് 7 ടി സ്മാര്‍ട്‌ഫോണ്‍ വാങ്ങുന്നവര്‍ക്ക് 3,000 രൂപ കിഴിവ്

വൺപ്ലസിന്റെ സ്മാർട്ട്ഫോണുകൾക്ക് മാത്രമല്ല ടെലിവിഷനുകൾക്കും വൺപ്ലസ് ആനൂകുല്യങ്ങൾ അനുവദിക്കുന്നുണ്ട്‌. വണ്‍പ്ലസ് 7 ടി സ്മാർട്ഫോൺ വാങ്ങുന്നവർക്ക് 3,000 രൂപ കിഴിവാണ് ലഭിക്കുക.

ഇനി ഒരുമിച്ച് പണം നൽകി വാങ്ങേണ്ട നിന്നുള്ളവർക്ക് ആറ് മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്‌ഷനുമുണ്ട്. വൺപ്ലസ് 7 ടിയുടെ 128 ജിബി ഇന്റേണൽ സ്റ്റോറേജുള്ള മോഡൽ ഇപ്പോൾ 34,999 രൂപയ്ക്ക് വാങ്ങാനാവും. 256 ജിബി പതിപ്പിന് 37,999 രൂപയാണ് വില.

48 എംപി ക്യാമറയും 3800 mAh ബാറ്ററിയുമാണ് ഈ മോഡലിനുള്ളത്. വണ്‍പ്ലസ് 7 പ്രോ മോഡലിനും വിലക്കുറവുണ്ട്. വണ്‍പ്ലസിന്റെ സമ്മര്‍ ഫ്ലാഗ്ഷിപ്പായ ഈ ഫോണ്‍ ഇന്ത്യയില്‍ 48,999 രൂപയ്ക്കാണ് ലോഞ്ച് ചെയ്തത്.

ഇപ്പോൾ ഈ വൺപ്ലസ് 7 പ്രോയുടെ 6 ജിബി റാം, 128 ജിബി ഓൺബോർഡ് സ്റ്റോറേജ് മോഡലിന് ഇപ്പോൾ 39,999 രൂപയാണ് ആമസോണിൽ വില. വൺപ്ലസ് 7 പ്രൊ 8 ജിബി മോഡലിന് 42,999 രൂപയാണ് വില. എച്ച്ഡിഎഫ്‌സി ബാങ്ക് ഉപഭോക്താകൾക്ക് വണ്‍പ്ലസ് 7 പ്രോ വാങ്ങിക്കുമ്പോൾ 2,000 രൂപ അധിക കിഴിവ് ലഭിക്കും. പുതിയ വണ്‍പ്ലസ് 7 ടിയിലും ഈ ആനുകൂല്യമുണ്ട്.

എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആമസോണിലൂടെ വൺപ്ലസ് ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് 5,000 രൂപ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. ഇഎംഐ പർച്ചേസുകൾക്കും ഈ ഓഫറുണ്ട്. എക്സ്ചേഞ്ച് ഓഫറുകൾക്കൊപ്പം നോ-കോസ്റ്റ് ഇഎംഐ ഓപ്‌ഷനുമുണ്ട്.

അടുത്തിടെ വില്‍പ്പനയാരംഭിച്ച വണ്‍പ്ലസ് ടിവി ക്യു 1 സീരീസ് 5,000 രൂപ വരെ കിഴിവില്‍ വാങ്ങാം. നിലവിൽ 69,900 രൂപയ്ക്ക് വില്‍ക്കുന്ന വണ്‍പ്ലസ് ടിവി ക്യു വാങ്ങുമ്പോൾ 14,000 രൂപ ഡിസ്‌ക്കൗണ്ട് ലഭിക്കും. 99,000 രൂപയ്ക്ക് വില്‍ക്കുന്ന വണ്‍പ്ലസ് ടിവി ക്യു 1 പ്രോയ്ക്ക് 5,000 രൂപയുടെ ഡിസ്‌ക്കൗണ്ട് ആണ് ലഭിക്കുക. ഈ ഓഫറുകൾ ആമസോണ്‍ ഇന്ത്യയില്‍ ഡിസംബര്‍ 2 വരെയാണ് ലഭ്യമാവുക.

Comments are closed.