ഇന്ധനവില ഒരു മാസത്തിനിടെ രണ്ട രൂപ വര്‍ധനവ് ഉണ്ടായി

കൊച്ചി : ഇന്ധനവിലയില്‍ ഒരു മാസത്തിനിടെ രണ്ട രൂപ വര്‍ധനവ് ഉണ്ടായി. കൊച്ചിയില്‍ പെട്രോള്‍ വില 76 രൂപ 89 പൈസയും ഡീസല്‍ വില 69 രൂപ 41 പൈസയുമാണ്. എന്നാല്‍ തിരുവനന്തപുരത്ത് ഏറ്റവും കൂടുതല്‍ വിലയായ 78 രൂപയ്ക്ക് മുകളിലാണ്.

രാജ്യാന്തര തലത്തില്‍ ക്രൂഡോയിലിന് വില കൂടിയതും തണുപ്പ് രാജ്യങ്ങളിലേക്ക് കൂടുതല്‍ ഇന്ധനം കയറ്റി അയക്കുന്നതിനാലാണ് വില കൂടുന്നതെന്നും മാത്രമല്ല ഇക്കാരണത്താല്‍ ഇന്ധനം ലഭിക്കുന്നത് കുറഞ്ഞു. കൂടാതെ പാചക വാതക വിലയും കൂടാന്‍ സാധ്യതയുണ്ടെന്നും വ്യക്തമാക്കി.

Comments are closed.