നടന്‍ ഷെയ്ന്‍ നിഗം നായകനായ രണ്ട് സിനിമകളും പൂര്‍ത്തിയാക്കണമെന്ന് ഡയറക്ടേഴ്‌സ് യൂണിയന്‍

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിന് സിനിമയില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ നിര്‍മ്മാതാക്കളുടെ സംഘടന ഉപേക്ഷിക്കുമെന്ന് പറഞ്ഞ രണ്ട് സിനിമകളും (കുര്‍ബാനി, വെയില്‍) പൂര്‍ത്തിയാക്കണമെന്നും ചിത്രങ്ങള്‍ ഉപേക്ഷിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ഡയറക്ടേഴ്‌സ് യൂണിയന്‍ ഫെഫ്ക്കയ്ക്ക് കത്ത് നല്‍കി.

ഷെയ്ന്‍ നിഗത്തിന്റെ ഭാഗത്തുനിന്ന് മര്യാദകേടുണ്ടായിട്ടുണ്ട്. നടനെ തിരുത്താന്‍ സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ബാധ്യതയുണ്ട്. അതിനുളള അവസരം നല്‍കണമെന്നും ഡയറക്ടേഴ്‌സ് യൂണിയന്‍ ആവശ്യപ്പെടുകയാണ്. ഇക്കാര്യത്തില്‍ ഈ മാസം 5ന് സമവായ ചര്‍ച്ചകള്‍ നടത്തുന്നതും പരിഗണനയിലുണ്ട്. അമ്മ പ്രതിനിധികള്‍ ആദ്യം ഷെയ്‌നുമായി പ്രാഥമിക ചര്‍ച്ച നടത്തും. ഇതിനുശേഷമാകും മറ്റ് സംഘടനകളുമായുളള ഒത്തുതീര്‍പ്പ് ചര്‍ച്ചയെന്നാണ് അറിയുന്നത്.

Comments are closed.