കോടതി കെട്ടിടത്തിന്റെ മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി:സാഹസികമായി രക്ഷപ്പെടുത്തി ഫയർഫോഴ്‌സ്

കൊട്ടാരക്കര :   എസ് സി, എസ്ടി കോടതി കെട്ടിടത്തിന്റെ   മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ആളെ അഗ്നിശമനസേന താഴെ എത്തിച്ചു.
കുണ്ടറ സ്വദേശി ബിജു (35)വിനെയാണു രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണു സംഭവം. ഇയാൾ പൊലീസ് സ്റ്റേഷൻ പരിസരത്തു രാവിലെ മുതൽ ഉണ്ടായിരുന്നതായി പറയുന്നു.

രാവിലെ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെത്തി ആരോ കൊല്ലാൻ ശ്രമിക്കുന്നതായി ബിജു പരാതിപ്പെട്ടു. അതിനു ശേഷം ചന്തമുക്കിലെ ഹാർഡ് വെയർ കടയിൽനിന്നു തൂമ്പാ എടുത്ത്  ഓടി. നാട്ടുകാർ പിടികൂടി  പൊലീസിൽ ഏൽപ്പിച്ചു.  സ്റ്റേഷനിൽനിന്നു  വിട്ടയച്ചതിനു ശേഷം  സമീപത്തെ കോടതി കെട്ടിടത്തിനു മുകളിൽ കയറി ഭീഷണി മുഴക്കുകയായിരുന്നു.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഷാജിമോന്റെ നേതൃത്വത്തിൽ സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ സജീവ് ഫയർ റെസ്ക്യൂ ഓഫീസർമാരായ ജയകുമാർ, അനിൽകുമാർ, ഹോംഗാർഡ്മാരായ അജിത്,രഞ്ജിത് തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു യുവാവിനെ രീക്ഷപ്പെടുത്തിയത് .

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.