തെലങ്കാനയില്‍ മൃഗഡോക്ടറെ കൂട്ടമാനഭംഗപ്പെടുത്തി കൊന്ന് കത്തിച്ച സംഭവത്തില്‍ പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ വന്‍ പ്രതിഷേധം

ഹൈദരാബാദ്: തെലങ്കാനയില്‍ മൃഗഡോക്ടറെ കൂട്ടമാനഭംഗപ്പെടുത്തി കൊന്ന് കത്തിച്ച സംഭവത്തില്‍ പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ വന്‍ പ്രതിഷേധം നടന്നു. ഹൈദരാബാദ് ബംഗളുരു ദേശീയപാതയിലെ കലുങ്കിനടിയില്‍ ബുധനാഴ്ച രാത്രി കാണാതായ ഡോക്ടറുടെ കത്തിക്കരിഞ്ഞ മൃതദേഹം വ്യാഴാഴ്ച രാവിലെയാണ് കണ്ടെത്തിയത്.

സംഭവത്തില്‍ ലോറി ഡ്രൈവര്‍മാരായ ജൊല്ലു ശിവ, മുഹമ്മദ് ആരിഫ്, ക്ലീനര്‍മാരായ ജൊല്ലു നവീന്‍, ചെന്നകേശവലു എന്നിവര്‍ അറസ്റ്റിലായി. എന്നാല്‍ സ്റ്റേഷനുകള്‍ തോറും കയറിയിറങ്ങിയിട്ടും പൊലീസ് സഹായിച്ചില്ലെന്ന് കുടുംബം ആരോപിച്ചതിനുപിന്നാലെ വിവിധ പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ വന്‍ പ്രതിഷേധം നടന്നു.

സുരക്ഷിത്വമൊരുക്കേണ്ട സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയത്തെ വിമര്‍ശിച്ച് രാജ്യമെമ്പാടുമുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം നടത്തി. പ്രതികള്‍ക്ക് വധശിക്ഷ ലഭിക്കും വരെ പ്രക്ഷോഭം തുടരുമെന്ന് പ്രതിഷേധക്കാരും പ്രതികള്‍ക്ക് നിയമസഹായം നല്‍കില്ലെന്ന് മെഹബൂബ് നഗര്‍ ബാര്‍ കൗണ്‍സില്‍ അറിയിക്കുകയായിരുന്നു.

Comments are closed.