രാജ്യത്ത് ഭയത്തിന്റേതായ അന്തരീക്ഷം നിലനില്‍ക്കുന്നുണ്ട് രാഹുല്‍ ബജാജ്

മുംബൈ: കേന്ദ്രമന്ത്രിമാരും വന്‍കിട വ്യവസായികളും പങ്കെടുത്ത എക്കണോമിക് ടൈംസ് അവാര്‍ഡ് ചടങ്ങില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുഖത്തു നോക്കി രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം നിലനില്‍ക്കുന്നുവെന്ന് കേന്ദ്രമന്ത്രിമാരുടെ മുഖത്തുനോക്കി മുതിര്‍ന്ന വ്യവസായിയും ബജാജ് ഗ്രൂപ്പ് ചെയര്‍മാനുമായ രാഹുല്‍ ബജാജ് പറഞ്ഞു.

ഇതേസമയം ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍, പീയൂഷ് ഗോയല്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്ന് അമിത് ഷാ പ്രതികരിച്ചു. ഞങ്ങള്‍ ഭയപ്പെടുന്നു, രാജ്യത്ത് ഭയത്തിന്റേതായ അന്തരീക്ഷം നിലനില്‍ക്കുന്നുണ്ട് എന്ന് പറഞ്ഞാണ് രാഹുല്‍ ബജാജ് പ്രസംഗം തുടങ്ങിയത്. ആരും തുറന്നു പറഞ്ഞില്ലെങ്കിലും താനത് തുറന്നുപറയുമെന്നും, നിഷേധമല്ല തനിക്ക് ഉചിതമായ മറുപടിയാണ് ലഭിക്കേണ്ടതെന്നും ഇപ്പോഴത്തെ സര്‍ക്കാര്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്.

എന്നാല്‍ ഞങ്ങള്‍ വിമര്‍ശിച്ചാല്‍ നിങ്ങളത് മുഖവിലയ്ക്കെടുക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ഇത്തരമൊരു തോന്നലാണ് എല്ലാവര്‍ക്കും. ഇത്തരമൊരു സാഹചര്യത്തില്‍ മികച്ച ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കണം. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കെ തങ്ങള്‍ക്ക് ആരേയും വിമര്‍ശിക്കാമായിരുന്നുവെന്നും അദേഹം പറഞ്ഞു.

മുന്‍ ധനമന്ത്രി പി.ചിദംബരത്തിന്റെ പേരെടുത്ത് പറയാതെ അദേഹത്തെ ജയിലിലടച്ചതിനേയും ഗോഡ്സയെ രാജ്യസ്നേഹിയെന്ന് പ്രഗ്യാ സിങ് ലോക്സഭയില്‍ വിശേഷിപ്പിച്ചതിനേയും രാഹുല്‍ ബജാജ് വിമര്‍ശിച്ചു. എന്നാല്‍ ഭയക്കേണ്ട കാര്യമില്ലെന്നും സുതാര്യമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മെച്ചപ്പെടാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാരിനെ മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നുമുണ്ട്. രാഹുല്‍ പറയുന്നതുപോലൊരു അന്തരീക്ഷം നിലനില്‍ക്കുന്നുവെങ്കില്‍ അത് മാറ്റാന്‍ ശ്രമിക്കുമെന്നും അമിത് ഷാ പ്രതികരിക്കുകയായിരുന്നു.

Comments are closed.