മജിസ്‌ടേറ്റ് ദീപാ മോഹനെ തടഞ്ഞുവെച്ചതില്‍ ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ഇന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച്ച

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ മജിസ്‌ടേറ്റ് ദീപാ മോഹനെ തടഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ജഡ്ജിമാരുടെ സംഘടന ഹൈക്കോടതിയില്‍ കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ സ്വമേധയാ കേസ് എടുക്കാനുള്ള നടപടികളുമായി ഹൈക്കോടതി മുന്നോട്ട് പോകുന്നതിനിടെ ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ഇന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ നേരില്‍ കാണുന്നതാണ്.

രാവിലെ ഒമ്പതരയ്ക്ക് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ അഭിഭാഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കണമെന്നും ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിനോട് ആവശ്യപ്പെടുന്നതിനായാണ് ബാര്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിനെ നേരില്‍ കാണാനെത്തുന്നത്.

Comments are closed.