അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കിരീടം പാലക്കാട് സ്വന്തമാക്കി

കാഞ്ഞങ്ങാട്: അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കിരീടം പാലക്കാട് സ്വന്തമാക്കി. പാലക്കാട് 951 പോയിന്റ് നേടിയപ്പോള്‍ കോഴിക്കോടും കണ്ണൂരും 949 പോയിന്റ് വീതം നേടി രണ്ടാം നേടി. തൃശൂരിനാണ് (940) മൂന്നാം സ്ഥാനം നേടിയത്. ഇന്നലെ രാവിലെ അഞ്ചു പോയിന്റ് മുന്നില്‍, കിരീടത്തിന് തൊട്ടരികിലായിരുന്ന കോഴിക്കോടിനെ ഉച്ചയോടെ തകര്‍ത്താണ് പാലക്കാട് മുന്നിലെത്തിയത്.

മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, പ്രൊഫ. സി.രവീന്ദ്രനാഥ് എന്നിവരില്‍ നിന്ന് 117 പവന്‍ സ്വര്‍ണ്ണക്കപ്പ് പാലക്കാട് ഏറ്റുവാങ്ങി. സ്‌കൂള്‍ കായിക മേളയില്‍ ചാമ്പ്യന്മാരായതിനു പിന്നാലെ കലോത്സവകിരീടം കൂടി സ്വന്തമാക്കിയതോടെ പാലക്കാട് കൗമാരനേട്ടത്തിന്റെ തിലകം തൊട്ടിരുന്നു.

Comments are closed.