അയോധ്യാക്കേസ് : സുപ്രീം കോടതിയുടെ അന്തിമ വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി

ന്യൂഡല്‍ഹി: അയോധ്യക്കേസില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ അന്തിമ വിധിക്കെതിരെ ജമിയത്ത് ഉലുമ ഐ ഹിന്ദ് പുനഃപരിശോധന ഹര്‍ജി സമര്‍പ്പിച്ചു. കോടതിക്കു മുന്നിലില്ലാത്ത ആവശ്യത്തില്‍ എന്തടിസ്ഥാനത്തിലാണ് ഭൂമി അനുവദിച്ചതെന്നാണ് ഹര്‍ജിക്കാര്‍ ചോദിക്കുന്നത്. അയോധ്യ തര്‍ക്ക ഭൂമി ക്ഷേത്രം പണിയാന്‍ വിട്ടുനല്‍കി നടപടി പുനഃപരിശോധിക്കണം.

പള്ളി തകര്‍ത്തത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശോധിച്ചില്ല. അയോധ്യയില്‍ ക്ഷേത്രത്തിനു പകരം ഭൂമി വേണമെന്നും ആരും ആവശ്യപ്പെട്ടിരുന്നില്ല. മുസ്ലീം പള്ളി നിര്‍മ്മാണത്തിന് അഞ്ച് ഏക്കര്‍ ഭൂമി അനുവദിച്ചത് ആവശ്യപ്പെടാതെയാണെന്നും ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. രാജ്യത്തെ മുസ്ലീം സമൂഹത്തില്‍ വലിയൊരു വിഭാഗം സുപ്രീം കോടതി വിധിക്ക് എതിരാണെന്നും ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മ്മിച്ചതെന്നാണ് പ്രധാന തര്‍ക്കം.

എന്നാല്‍ ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മ്മിച്ചിരിക്കുന്നതെന്നതിന് യാതൊരു തെളിവുമില്ലെന്ന് കോടതി പറയുന്നു. മുസ്ലീങ്ങളുടെ വാദം ഇവിടെ തെളിയിക്കപ്പെട്ടുവെങ്കിലും കോടതി വിധി എതിരായി. അതുകൊണ്ടാണ് പുനഃപരിശോധന ഹര്‍ജി നല്‍കുന്നതെന്നും ജമിയത്ത് മേധാവി മൗലാന അര്‍ഷാദ് മദനി പറഞ്ഞു.

99% മുസ്ലീംകളും പുനഃപരിശോധന ഹര്‍ജി ആഗ്രഹിക്കുന്നുവെന്നും ബോര്‍ഡ് അംഗം മൗലാന വാലി റഹ്മാനി പറഞ്ഞു. അയോധ്യ കേസില്‍ പുനഃപരിശോധന നല്‍കണമെന്ന വ്യക്തി നിയമ ബോര്‍ഡിന്റെയും ജമിയത്ത് ഉലുമ ഐ ഹിന്ദിന്റെയും നിലപാടിനെ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്തര്‍ അബ്ബാസ് നഖ്വി വിമര്‍ശിച്ചിരുന്നു.

Comments are closed.