കൗതുകമുള്ള ഒരു സെല്‍ഫി ആരാധകര്‍ക്കായി പങ്കുവച്ച് ഷെയ്ന്‍ നിഗം

മലയാള സിനിമാ ലോകം ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ചര്‍ച്ചയ്ക്കിടയില്‍ കൗതുകമുള്ള ഒരു സെല്‍ഫി ആരാധകര്‍ക്കായി പങ്കുവച്ചു. നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് തനിക്ക് എതിരെ വധഭീഷണി മുഴക്കിയെന്നും പറഞ്ഞ് ഷെയ്ന്‍ രംഗത്ത് എത്തിയതിനെത്തുടര്‍ന്ന് വെയില്‍ എന്ന സിനിമയില്‍ ഷെയ്ന്‍ സഹകരിക്കുന്നില്ലെന്നായിരുന്നു നിര്‍മ്മാതാക്കളുടെ പരാതി.

തുടര്‍ന്ന് ഷെയ്ന്‍ നിഗമിന് വിലക്ക് ഏര്‍പ്പെടുത്തുമെന്നും വെയില്‍, കുര്‍ബാനി സിനിമകളുടെ നഷ്ടപരിഹാരമായി ഏഴ് കോടി രൂപ ഷെയ്ന്‍ നിഗം നല്‍കണമെന്നുമായിരുന്നു നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കിയത്. എന്നാല്‍ താരസംഘടന ഇടപെട്ട് ഷെയ്ന്‍ നിഗമിനെതിരെയുളള വിലക്ക് നീക്കാന്‍ ശ്രമം തുടങ്ങിയെന്നും വിവരമുണ്ട്.

Comments are closed.