കാലിഫോര്‍ണിയയില്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതി കീഴടങ്ങി

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതി കീഴടങ്ങി. സാന്‍ ബെര്‍നാര്‍ഡിനോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി അഭിഷേക് സുദേഷ് ഭട്ട് മോട്ടലില്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ സാന്‍ ബെര്‍നാഡിനോ പോലീസ് സ്റ്റേഷനിലാണ് പ്രതി എറിക് ടര്‍ണര്‍ (42) ഞായറാഴ്ച കീഴടങ്ങിയത്. കമ്പ്യൂട്ടര്‍ സയന്‍സസില്‍ മാസ്റ്റര്‍ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്ന അഭിഷേക് സുദേഷ് ഭട്ട് നാലു മാസത്തിനുള്ളില്‍ കോഴ്സ് അവസാനിക്കാനിരിക്കേയാണ് മരണം സംഭവിച്ചത്.

മോട്ടലില്‍ പാര്‍ട്ട് ടൈം ജീവനക്കാരനായിരുന്ന മൈസൂരു സ്വദേശി അഭിഷേക് വ്യാഴാഴ്ച മോട്ടലിനു പുറത്താണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് കൊലപാതകത്തിനുള്ള കാരണം പരിശോധിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി. കൂടാതെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കുമെന്നും വ്യക്തമാക്കി.

Comments are closed.