വാര്‍ഡയില്‍ ഹോസ്റ്റലില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

മുംബൈ : വാര്‍ഡയില്‍ നാല് ദിവസങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ ഹോസ്റ്റലില്‍ നിന്നും കൂട്ടുകാരികള്‍ക്കൊപ്പം ഓടിപ്പോയ പ്ലസ് ടു വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നാലു ദിവസങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടിയേയും മൂന്ന് കൂട്ടുകാരികളേയും ഹോസ്റ്റലില്‍ നിന്നും കാണാതാവുകയായിരുന്നു.

അധികൃതരുടെ പരാതിയില്‍ പോലീസും രക്ഷിതാക്കളും നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച കുട്ടികളില്‍ ഒരാളുടെ ബന്ധുവിട്ടീല്‍ നിന്നും ഇവരെ കണ്ടെത്തുകയും എന്നാല്‍ ഹോസ്റ്റലിലേയ്ക്ക് കൂട്ടിക്കൊണ്ടുപോരാന്‍ അധികൃതര്‍ തയ്യാറായെങ്കിലും കുറച്ചു ദിവസം വീട്ടില്‍ പോയി നിന്നതിന് ശേഷം വരാമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ആത്മഹ്യ ചെയ്ത നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയും തന്റെ മാതാവിനും അമ്മാവനുമൊപ്പം വീട്ടിലേയ്ക്ക് മടങ്ങിയിരുന്നു. തുടര്‍ന്ന് അമ്മയോടൊപ്പം കൃഷി സ്ഥലത്തേയ്ക്ക് പോയ കുട്ടി ഇടയ്ക്ക് വീട്ടിലേയ്ക്ക് തിരിച്ചുപോകുകയും വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Comments are closed.