കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ചുകൊന്നു

കല്‍ബുര്‍ഗി: കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലെ ചിഞ്ചോളി താലൂക്കില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ചുകൊന്നു. തുടര്‍ന്ന് രാവിലെ വീട്ടില്‍ നിന്ന് പോയ കുട്ടി സ്‌കൂളില്‍ എത്താതിരുന്നതോടെ കുട്ടിയുടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ അയല്‍വാസിയായ യെല്ലപ്പ എന്നയാള്‍ക്കൊപ്പം ഉച്ചനേരത്ത് കുട്ടിയെ കണ്ടതായി ചിലര്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടി ചോദ്യം ചെയ്തെങ്കിലും പെണ്‍കുട്ടിയെ താന്‍ കണ്ടില്ലെന്ന ഇയാളുടെ മറുപടിയില്‍ സംശയം തോന്നിയ വീട്ടുകാര്‍ സുലേപത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും തുടര്‍ന്ന് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

രാത്രിയോടെ പ്രദേശവാസികള്‍ ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ മുല്ലമാരി ജലസേചന പദ്ധതിയോട് ചേര്‍ന്നുള്ള കനാലിന് സമീപത്ത് നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ പ്രതിയുടെ അടിവസ്ത്രവും രക്തത്തുള്ളികളും കണ്ടെത്തി. സ്‌കൂളിലേക്ക് പോകുന്നവ വഴി ചോക്ലേറ്റ് നല്‍കിയാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയതെന്ന് പ്രതി പറയുകയാണ്.

Comments are closed.