ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം 115 ദിവസ കാലയളവില്‍ 106 ഭീകരാക്രമണങ്ങള്‍

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം 88 ഭീകരാക്രമണങ്ങള്‍ നടന്നതായി ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. 115 ദിവസ കാലയളവില്‍ 106 ഭീകരാക്രമണങ്ങളാണ് കശ്മീരില്‍ ഉണ്ടായത്.

മുന്‍ കാലയളവിനെ അപേക്ഷിച്ച് ഭീകരാക്രമണങ്ങളില്‍ 17 ശതമാനം കുറവുണ്ടായെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. അതേസമയം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം നടന്ന ആക്രമണങ്ങളില്‍ എത്രപേര്‍ മരിച്ചുവെന്നും പരിക്കേറ്റുവെന്നുമുളള താരതമ്യ കണക്കുകള്‍ അറിയിച്ചിട്ടില്ല.

Comments are closed.