നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ ഇന്ന് ; ദിലീപ് അടക്കമുള്ള പ്രതികള്‍ ഹാജരാകും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പുനര്‍ വിചാരണ നടപടികള്‍ ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ പ്രതിഭാഗം വാദം തുടങ്ങുന്നു. പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്‍മേലുള്ള പ്രോസിക്യൂഷന്റെ പ്രാരംഭ വാദം നേരത്തെ തന്നെ പുര്‍ത്തിയായി.

നടിയുടെ സ്വകാര്യത മാനിച്ച് നടിയെ ആക്രമിച്ച മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തളളിയിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ ദിലീപിനോ അഭിഭാഷകര്‍ക്കോ വിദഗ്ധര്‍ക്കോ പരിശോധിക്കാമെന്നും ആറുമാസത്തിനുളളില്‍ വിസ്താരം പൂര്‍ത്തിയാക്കാനും കോടതി അറിയിച്ചിട്ടുണ്ട്. അതേസമയം മൂന്നാം തവണയും വിചാരണക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് ഒമ്പതാം പ്രതി സനില്‍കുമാറിന്റെ ജാമ്യം വിചാരണക്കോടതി റദ്ദാക്കുകയായിരുന്നു.

Comments are closed.