നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ഇന്നും കോടതിയില്‍ എത്തിയില്ല

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ വിദേശത്തായിരുന്ന ദിലീപ് തിങ്കളാഴ്ച തിരികെ എത്തിയിരുന്നുവെങ്കിലും വിചാരണ നടപടികള്‍ക്കായി ഇന്നു കോടതിയില്‍ ഹാജരായില്ല. എന്നാല്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് തേടി ദിലീപ് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പകര്‍പ്പ് ദിലീപിന് നല്‍കാന്‍ വിസമ്മതിച്ച കോടതി സാങ്കേതിക വിദഗ്ധനെ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പരിശോധിക്കാനും അനുമതി നല്‍കി.

നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ നിശ്ചയിച്ചിരുന്ന വിദഗ്ധര്‍ ആരാണെന്ന് 10 ദിവസത്തിനുള്ളില്‍ അറിയിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം, കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള മറ്റ് പ്രതികളെല്ലാം ഇന്ന് കോടതിയില്‍ എത്തിയിരുന്നു.

Comments are closed.