ഷെയിന്‍ എത്രയും വേഗം മടങ്ങിയെത്തണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ ഫെഫ്കയ്ക്ക് കത്തു നല്‍കി

കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും തമ്മിലുള്ള ആദ്യവട്ട ചര്‍ച്ച അഞ്ചിന് നടക്കാനിരിക്കെ ഷെയിന്‍ എത്രയും വേഗം മടങ്ങിയെത്തണമെന്നും സിനിമ പൂര്‍ത്തിയാക്കി പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് സംവിധായകന്‍ ഫെഫ്കയ്ക്ക് കത്തു നല്‍കി. ഷെയിനുമായി കൂടിക്കാഴ്ച വച്ചിരിക്കുന്നത് കുറ്റാരോപിതന്റെ ഭാഗം കേള്‍ക്കുന്നതിനാണെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

എന്നാല്‍ ഷെയിന്റെ ഭാഗത്ത് അച്ചടക്ക ലംഘനം ഉണ്ടായിട്ടുണ്ടെന്ന് സമ്മതിക്കുമ്പോള്‍ തന്നെ ഒരാളുടെ തൊഴില്‍ നിഷേധിക്കും വിധം വിലക്കേര്‍പ്പെടുത്തിയതിനോട് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിയോജിപ്പെന്നാണ് വിവരം. വിട്ടുവീഴ്ച ഇരുഭാഗത്തു നിന്നും ഉണ്ടാകണമെന്ന നിലപാടാണ് അമ്മ സംഘടനയുടേത്. മുടങ്ങിയ സിനിമ പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശമാകും ഷെയ്ന് അമ്മ നല്‍കുക. ഇത് ഷെയിന്‍ സമ്മതിച്ചാല്‍ താരത്തിന്റെ വിലക്ക് നീക്കണമെന്ന് അമ്മ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോട് ആവശ്യപ്പെടുകയും ചെയ്യും.

Comments are closed.