ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 2 ലെ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി നാസ

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ 2 ലെ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ക്രാഷ് സൈറ്റിന്റെ ചിത്രം നാസ പുറത്തുവിട്ടു. വിക്രം ലാന്‍ഡറിനെ കണ്ടെത്താന്‍ സഹായിച്ചത് ചെന്നൈ സ്വദേശി ഷണ്‍മുഖ സുബ്രഹ്മണ്യനാണ്. ഇദ്ദേഹം നല്‍കിയ വിവരത്തിന്റെ സഹായത്തോടെയാണ് എല്‍ആര്‍ഒ ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഷണ്‍മുഖത്തിന് നാസ നന്ദി അറിയിച്ചു.

ലൂണാര്‍ ഓര്‍ബിറ്റര്‍ എടുത്ത ചിത്രങ്ങള്‍ താരതമ്യം ചെയ്താണ് കണ്ടെത്തല്‍ നടത്തിയത്. ക്രാഷ് സൈറ്റിന്റെ ചിത്രം നാസ പുറത്തുവിട്ടു. സെപ്റ്റംബര്‍ ഏഴിന് വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറിനെ കണ്ടെത്താനുള്ള ഐഎസ്ആര്‍ഒ ശ്രമങ്ങള്‍ക്ക് നാസ സഹകരിച്ചിരുന്നു.

Comments are closed.