തമിഴ്‌നാട്ടില്‍ കനത്ത മഴയില്‍ മരണം 25 ആയി ; തുടര്‍ന്ന് തീരമേഖലയിലെ ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴയില്‍ മരണം 25 ആയി . തുടര്‍ന്ന് തീരമേഖലയിലെ ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എന്നാല്‍ ശക്തമായ മഴ അടുത്ത 24 മണിക്കൂര്‍ കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചെന്നൈയില്‍ ഉള്‍പ്പടെ മഴയുടെ തീവ്രത കുറഞ്ഞു. രണ്ടായിരത്തോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു.

വെള്ളക്കെട്ട് താഴ്ന്ന് തുടങ്ങിയതിനാല്‍ നഗര മേഖലയില്‍ ജനങ്ങള്‍ വീടുകളിലേക്ക് തിരികെ മടങ്ങാന്‍ തുടങ്ങി. തഞ്ചാവൂരിലും നീലഗിരിയിലും ഉള്‍പ്പെടെ വ്യാപക കൃഷി നാശമുണ്ടായി. 17 പേര്‍ മരിച്ച മേട്ടുപ്പാളയം ഇന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി സന്ദര്‍ശിക്കുകയും കേന്ദ്ര ധനസഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ ഉടന്‍ കേന്ദ്രത്തിന് നിവേദനം നല്‍കുകയും ചെയ്യും.

Comments are closed.