ഒന്നിച്ച് ജീവനൊടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവാവ് കാമുകിയെ കൊലപ്പെടുത്തി.

ആഗ്ര : ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ ഒന്നിച്ച് ജീവനൊടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവാവ് കാമുകിയെ കൊലപ്പെടുത്തി. ഇരുപത്തിയൊന്നുകാരനായ യുവാവ് രണ്ടു ദിവസത്തിന് ശേഷം യുവാവ് പോലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു.

മധ്യപ്രദേശിലെ മൊറീന ജില്ലയിലെ ചിച്ചാവാലി സ്വദേശി ഹേത് സിങ് തോമര്‍ വിഷം കഴിച്ച ശേഷമാണ് സ്റ്റേഷനിലേയ്ക്ക് എത്തിയത്. എന്നാല്‍ പോലീസുകാര്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി ഇയാള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

Comments are closed.