ഇന്ന് മുതല്‍ മൊബൈല്‍ ഫോണ്‍ കോള്‍, ഇന്റര്‍നെറ്റ് നിരക്ക് എന്നിവയ്ക്ക് 42 ശതമാനം വര്‍ധന

തിരുവനന്തപുരം: ടെലികോം കമ്പനികളുടെ നഷ്ടം കൂടിയ സാഹചര്യത്തില്‍ ഇന്ന് മുതല്‍ മൊബൈല്‍ ഫോണ്‍ കോള്‍, ഇന്റര്‍നെറ്റ് നിരക്ക് എന്നിവയ്ക്ക് 42 ശതമാനം വര്‍ധനവുണ്ടാകും. മൊബൈല്‍ഫോണ്‍ സേവന ദാതാക്കളായ വൊഡാഫോണ്‍ ഐഡിയയാണ് ആദ്യം നിരക്ക് കൂട്ടുന്നത്.

രണ്ട് ദിവസം, 28 ദിവസം, 84 ദിവസം,365 ദിവസം എന്നിങ്ങനെ കാലാവധിയുളള പ്രീപെയ്ഡ് കോള്‍ നിരക്കുകളാണ് കൂടുന്നത്. എയര്‍ടെല്ലും റിലയന്‍സ് ജിയോയും, ബിഎസ്എന്‍എല്ലും നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിഷയത്തില്‍ ട്രായ് ഇടപെടില്ലെന്നാണ് വിവരം. 199 രൂപയുടെ പ്ലാനിന് പകരം 249 രൂപയുടെ പ്ലാനാണ് ഇനി ലഭിക്കുന്നത്.

Comments are closed.