അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റിന് ശിരോവസ്ത്രം ധരിക്കാന്‍കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം അനുമതി നല്‍കി

ന്യൂഡല്‍ഹി : 2020 മേയ് 3ന് നടക്കുന്ന പരീക്ഷ മുതല്‍ അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റിന് ശിരോവസ്ത്രം ധരിക്കാന്‍കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം അനുമതി നല്‍കി. ബുര്‍ഖ, ഹിജാബ്, കാരാ, കൃപാണ്‍ എന്നിവ ധരിക്കുന്നതിനുള്ള വിലക്കാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.

നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കുന്നത് കഴിഞ്ഞ വര്‍ഷം പരീക്ഷാ ഹാളില്‍ വിലക്കിയിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. എന്നാല്‍ ഇത്തരം വസ്ത്രം ധരിച്ചെത്തുവന്നവര്‍ മുന്‍കൂട്ടി അനുമതി വാങ്ങണമെന്നും സര്‍ക്കുലറില്‍ പറയുന്നു.ഇവര്‍ അനുവദിച്ച പരീക്ഷാ സെന്ററില്‍ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

ഉച്ചയ്ക്ക് 1.30 നുശേഷം പരീക്ഷാ സെന്ററില്‍ എത്തുന്ന വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്നും ശരീരത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്ളവര്‍ അഡ്മിറ്റ് കാര്‍ഡ് കിട്ടുന്നതിന് മുന്‍പ് തന്നെ ഇക്കാര്യത്തില്‍ അനുമതി തേടണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

2020 മേയ് 3ന് നടക്കുന്ന നീറ്റ് പരീക്ഷയ്ക്ക്   nta.ac.in അല്ലെങ്കില്‍ ntaneet.nic.in  എന്ന വെബ്‌സൈറ്റ് വഴി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ 31. 2020 മാര്‍ച്ച് 27 മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. 2020 ലെ നീറ്റ് പരീക്ഷ മേയ് മൂന്നിന് ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു വരെയാണ് .

Comments are closed.