എക്സൈസ് വകുപ്പിനു കീഴിലെ വിമുക്തി മിഷനില്‍ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്

കൊല്ലം: എക്സൈസ് വകുപ്പിനു കീഴിലെ വിമുക്തി ജില്ലാ മിഷനില്‍ ഒഴിവുള്ള കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും നേടിയ ബിരുദമാണ് യോഗ്യത. സര്‍ക്കാര്‍ മിഷനുകളിലോ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലോ പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം, കംപ്യൂട്ടര്‍ പരിജ്ഞാനം, ലഹരിവിരുദ്ധ മേഖലയിലെ മുന്‍കാല പ്രാവീണ്യം എന്നീ യോഗ്യതകള്‍ അഭികാമ്യം.

പ്രതിമാസം വേതനം 50,000 രൂപ . 30 നും 60 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ഡിസംബര്‍ 10 വൈകിട്ട് അഞ്ചുമണിക്കു മുന്‍പ് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് 0471-2473149, 9447178053.

 

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.