അറബിക്കടലില്‍ അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ബംഗുളൂരു : അറബിക്കടലില്‍ ഗോവന്‍ തീരത്തു നിന്നും 440 കിലോ മീറ്റര്‍ മാറിയും മുംബൈ തീരത്തു നിന്നും 600 കിലോമീറ്ററും മാറി സ്ഥിതി ചെയ്യുന്ന അതിതീവ്ര ന്യൂനമര്‍ദ്ദത്തെത്തുടര്‍ന്ന് അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അംബാന്‍ എന്നാണ് ചുഴലിക്കാറ്റിന് നല്‍കുന്ന പേര്. അംബാന്‍ രൂപപ്പെട്ടാല്‍ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കേരളം, കര്‍ണാടക എന്നിവിടങ്ങളില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും ചുഴലിക്കാറ്റ് രൂപപ്പെടുന്നതോടെ മഹാരാഷ്ട്ര, ഗോവ, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.

Comments are closed.