ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്ന യുവതികള്‍ക്ക് പ്രായ പരിശോധന തടയണമെന്ന് ബിന്ദു അമ്മിണി

ന്യൂഡല്‍ഹി : ശബരിമലയില്‍ യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധി നടപ്പാക്കണം, പ്രായ പരിശോധന തടയണം, ദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യുവതീപ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ബിന്ദു അമ്മിണിയുടെ ഹര്‍ജി സുപ്രീംകോടതി അടുത്ത ആഴ്ച പരിഗണിക്കും.

കേരളത്തിലെത്തിയ തൃപ്തി ദേശായിക്കും സംഘത്തിനുമൊപ്പം ശബരിമലയ്ക്ക് പോകാനായി കൊച്ചിയില്‍ എത്തിയ ബിന്ദു അമ്മിണി ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെ സംഘര്‍ഷഭരിതമായ സംഭവങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് തിരിച്ചു പോയിരുന്നു. തുടര്‍ന്ന് സുരക്ഷ തേടി കൊച്ചി കമ്മിഷണര്‍ ഓഫീസിലെത്തിയ ബിന്ദു അമ്മിണിയ്ക്ക് പ്രതിഷേധത്തെ തുടര്‍ന്ന് മുളകു സ്പ്രേ ആക്രമണവും നേരിടേണ്ടി വന്നു. അതേസമയം ശബരിമല ദര്‍ശനത്തിന് അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമയും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്.

Comments are closed.