ദുബായില്‍ നിന്നും കൊച്ചിലേക്കു പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം യന്ത്ര തകരാറിനാല്‍ മസ്‌കത്തിലിറക്കി

മസ്‌കത്ത്: ദുബായില്‍ നിന്നും കൊച്ചിലേക്കു പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം രാവിലെ ആറു മണിക്ക് യന്ത്ര തകരാര്‍ കാരണം മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറക്കി.

കൊച്ചി വിമാനത്താവളത്തില്‍ പകല്‍ സമയങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ നടക്കുന്നത് കാരണം വിമാനം മസ്‌കത്തില്‍ നിന്ന് പുറപ്പെടാനുള്ള സമയത്തില്‍ മാറ്റം വരുമെന്നാണ് വിവരം. അതേസമയം തകരാറുകള്‍ പരിഹരിച്ച് ഇന്ന് ഒമാന്‍ സമയം ഉച്ചക്ക് 1.30 യാത്ര തുടരുമെന്ന് സ്പൈസ് ജെറ്റ് വക്താക്കള്‍ വ്യക്തമാക്കി.

Comments are closed.