മാവേലിക്കര പല്ലാരിമംഗലത്തെ ഇരട്ട കൊലപാതകക്കേസില്‍ പ്രതിക്ക് വധ ശിക്ഷ വിധിച്ചു

ആലപ്പുഴ: മാവേലിക്കര പല്ലാരിമംഗലത്തെ ഇരട്ട കൊലപാതകക്കേസില്‍ പ്രതിക്ക് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എ ബദറുദ്ധീന്‍വധ ശിക്ഷ വിധിച്ചു. മാവേലിക്കര പല്ലാരിമംഗലം ദേവു ഭവനത്തില്‍ ബിജു (42), ഭാര്യ ശശികല (35) എന്നിവരെയാണ് കൊലപ്പെടുത്തിയത്. 2018 ഏപ്രില്‍ 23 ന് ശശികലയോട് അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ച അയല്‍വാസിയായ പൊണ്ണശ്ശേരി കിഴക്കതില്‍ തിരുവമ്പാടി വീട്ടില്‍ സുധീഷിന്റെ (39) ശല്യം സഹിക്കാന്‍ വയ്യാതെ വന്നപ്പോള്‍ ശശികല ഭര്‍ത്താവിനോട് പരാതി പയുകയും ഭര്‍ത്താവ് ഇത് ചോദ്യം ചെയ്തു.

ഇതിനെതുടര്‍ന്ന് ഉടലെടുത്ത വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തുടര്‍ന്ന് ബിജു ശശികല ദമ്പതികളുടെ അന്ന് ഒന്‍പത് വയസുള്ള മകന്‍ അപ്പു സംഭവം കണ്ട് ഭയന്ന് അയല്‍ വീട്ടില്‍ എത്തി വിവരം അറിയിച്ചു. അയല്‍വാസികളും ബന്ധുക്കളും എത്തിയപ്പോള്‍ അടിയേറ്റ ദമ്പതിമാര്‍ അവശനിലയിലായി. സംഭവസ്ഥലത്തുവെച്ചും ബിജു കായംകുളം സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് പോകും വഴിയും മരിച്ചു. ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴി ബിജു സഹോദരനോട് സുധീഷാണ് തങ്ങളെ അടിച്ചു വീഴ്ത്തിയതെന്ന് അറിയിച്ചത്.

Comments are closed.