പറവൂരില്‍ വാടകക്കാര്‍ തര്‍ക്കത്തില്‍ യുവാവ് കൊലപ്പെട്ടതില്‍ പ്രതികള്‍ പോലീസില്‍ കീഴടങ്ങി

കൊച്ചി: പറവൂരില്‍ വാടകക്കാര്‍ തര്‍ക്കത്തില്‍ യുവാവ് കൊലപ്പെട്ടതിനു പിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ പുലര്‍ച്ചേ മൂന്നു മണിയോടെ അങ്കമാലി നഗരത്തില്‍ എത്തി പോലീസില്‍ കീഴടങ്ങി. അഹമ്മദ്, റംഷാദ്, സാലി എന്നിവരാണ് പോലീസില്‍ കീഴടങ്ങിയത്. സംഭവത്തിന് പിന്നാലെ രണ്ട സംഘങ്ങളായി ജില്ല വിട്ട പ്രതികള്‍ പിന്നീട് അഭിഭാഷകന്‍ മുഖാന്തരം നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ കീഴടങ്ങാമെന്ന് തീരുമാനിക്കുകയായിരുന്നു.

മാഞ്ഞാലി എയര്‍പ്പോര്‍ട്ട് റോഡില്‍ മാവിന്‍ചുവട് മസ്ജിദിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍വെച്ച് ഞായറാഴ്ച രാത്രി 9.30ഓടെയായിരുന്നു കൊലപാതകം നടന്നത്. മാളയിലെ ഒരാളില്‍ നിന്നും റിയാസ് വാടകയ്ക്ക് എടുത്ത കാര്‍ കൃത്യസമയത്ത് തിരികെ നല്‍കിയില്ല.

റിയാസ് അറിയാതെ ഈ കാര്‍ മുബാറക്ക് കാറിന്റെ ഉടമസ്ഥന് തിരികെ നല്‍കിയതാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. മുബാറക്കിന്റെ നെഞ്ചിലും വയറിലുമാണ് കുത്തേറ്റത്. ആശുപത്രിയില്‍ എത്താന്‍ ശ്രമിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Comments are closed.