മധ്യപ്രദേശിലെ റേവയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു

ന്യുഡല്‍ഹി: മധ്യപ്രദേശില്‍ സിദ്ധിയില്‍ നിന്നും റേവയിലേക്ക് പോയ ബസും ട്രക്കും കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റു. 10 പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാവിലെയാണ്് ട്രക്കുമായി കൂട്ടിയിടിച്ചത്. അഞ്ചു പേര്‍ സംഭവ സ്ഥലത്തുവച്ചു തന്നെ മരണപ്പെടുകയും പരിക്കേറ്റവരെ റേവയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Comments are closed.