നൈജീരിയയില്‍ ഇന്ത്യാക്കാര്‍ ഉള്‍പ്പെടെ 19 ജീവനക്കാരുണ്ടായിരുന്ന എണ്ണക്കപ്പല്‍ കടല്‍കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി

ന്യൂഡല്‍ഹി: നൈജീരിയയില്‍ ഇന്ത്യാക്കാര്‍ ഉള്‍പ്പെടെ 19 ജീവനക്കാരുണ്ടായിരുന്ന എണ്ണക്കപ്പല്‍ കടല്‍കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി. ചീഫ് എന്‍ജിനിയറുടെ ഭാര്യ ഉള്‍പ്പടെ 18 ഇന്ത്യാക്കാരെയുമാണ് തട്ടിക്കൊണ്ടുപോയത്. എന്നാല്‍ ജീവനക്കാര്‍ സുരക്ഷിതരാണെന്നാണ് വിവരം. നൈജീരിയന്‍ തീരത്തു നിന്നും 100 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ തട്ടിയെടുത്തത്.

തുടര്‍ന്ന് നൈജീരിയന്‍ സര്‍ക്കാരിന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കപ്പലും ജീവനക്കാരേയും സുരക്ഷിതരാക്കുന്നതിന് നൈജീരിയന്‍ നേവിയെ അവിടുത്തെ സര്‍ക്കാര്‍ നിയമിച്ചിരിക്കുകയാണ്. കപ്പലിന്റെ മാനേജ്മെന്റ് കൊള്ളക്കാരുമായി ചര്‍ച്ച നടത്തുകയാണെന്നും എന്നാല്‍ മലയാളികള്‍ ഉണ്ടോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. വിവരങ്ങള്‍ ശേഖരിച്ചു വരുന്നതായി കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ വ്യക്തമാക്കി.

കപ്പല്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. അതേസമയം ഡിസംബര്‍ മൂന്നിനാണ് ഹോങ്കോങ്ങ് രജിസ്ട്രേഷനിലുള്ള വിഎല്‍സിസി നവേ കണ്‍സ്റ്റലേഷന്‍ എന്ന ക്രൂഡ് ഓയില്‍ ടാങ്കര്‍ ജീവനക്കാര്‍ സഹിതം കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയത്.

Comments are closed.