ഷെയിനിന്റെ ഭാഗത്തുനിന്നും അപക്വമായ നടപടികള്‍ ഉണ്ടായിട്ടുണ്ട് ; എന്നാല്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത് ശരിയല്ല : ആഷിഖ് അബു

കൊച്ചി: സിനിമാ താരം ഷെയിനിന്റെ പരാതി ഗൗരവമായി കാണേണ്ടതാണെന്നും ഷെയിനിന്റെ ഭാഗത്തുനിന്നും അപക്വമായ നടപടികള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്നും ഒരു നിര്‍മ്മാതാവ് നടനെ വണ്ടി ഇടിച്ച് കൊലപ്പെടുത്തുമെന്ന് പറഞ്ഞത് ഗൗരവത്തോടെ കാണണം.

സിനിമ സെറ്റുകളിലെ പോലീസ് പരിശോധനയെ പിന്തുണക്കുന്നുവെന്നും സംവിധായകന്‍ ആഷിഖ് അബു പറയുന്നു. കുറച്ചു പേര്‍ ചേര്‍ന്ന് വിലക്ക് ഏര്‍പ്പെടുത്തുന്നത് ശരിയല്ല. സിനിമ പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹം. സിനിമ എന്നത് ഒരാളുടെ മാത്രമല്ല ഒരുപാട് പേരുടെ അധ്വാനത്തിന്റെ ഫലമാണ്. ഇപ്പോഴുള്ള പ്രശ്നങ്ങള്‍ എല്ലാ സംഘടനകളും ഇടപെട്ട് തീരുക്കുമെന്നാണ് കരുതുന്നതെന്നും വിശ്വാസമെന്നും ആഷിഖ് വ്യക്തമാക്കി.

Comments are closed.