എന്‍ജിന്‍ തകരാറ് കാരണം ഇന്‍ഡിഗോയുടെ എ320നിയോ വിമാനം തിരിച്ചിറക്കി

ന്യൂഡല്‍ഹി: എന്‍ജിന്‍ തകരാറ് കാരണം ഇന്‍ഡിഗോയുടെ എ320നിയോ വിമാനം മുംബൈ വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കി. മുംബൈയില്‍ നിന്ന് ബെംഗളുരുവിലേക്ക് രാവിലെ പറന്നുയര്‍ന്ന വിമാനത്തില്‍ എന്‍ജിന്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരിച്ചിറക്കാന്‍ പൈലറ്റ് തീരുമാനിച്ചത്.

വിമാനം തിരിച്ചിറക്കിയത് സുരക്ഷാ മുന്‍കരുതല്‍ കൊണ്ടാണെന്ന് ഇന്‍ഡിഗോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ ആഴ്ചയും ഇന്‍ഡിഗോയുടെ എ320നിയോ വിമാനം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയിരുന്നു.

Comments are closed.