ഇടുക്കി സ്വദേശി ഹൈക്കോടതിയുടെ ആറാം നിലയിലെ കോടതിമുറിയില്‍ നിന്ന് നടുത്തളത്തിലേക്ക് ചാടി മരിച്ചു

കൊച്ചി: ഇടുക്കി സ്വദേശി ഹൈക്കോടതിയുടെ ആറാം നിലയിലെ കോടതിമുറിയില്‍ നിന്ന് നടുത്തളത്തിലേക്ക് ചാടി മരിച്ചു. ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി രാജേഷ് (44) ഒരു അഭിഭാഷകനെ കാണാന്‍ ഹൈക്കോടതിയില്‍ എത്തിയതാണ്. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കാരണം വ്യക്തമായിട്ടില്ല.

ആറാം നിലയിലെ കോടതിമുറിയില്‍ നിന്ന് പുറത്തേക്ക് ഓടിയെത്തിയ ഇയാള്‍ താഴേക്ക് ചാടുകയും താഴെ വീണ ഇയാളെ പോലീസ് ഉടന്‍ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. എന്നാല്‍ കള്ളക്കേസില്‍ കുടുക്കി തന്റെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആത്മഹത്യാകുറിപ്പില്‍ പറയുന്നുണ്ട്.

Comments are closed.