റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ പണനയ അവലോകന തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു

മുംബൈ : 2019-20 സാമ്പത്തിക വര്‍ഷം ജിഡിപി 6.1 ശതമാനം വശര്‍ച്ച പ്രകടിപ്പിക്കുമെന്ന നിഗമനത്തില്‍ നിന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ പണനയം പ്രഖ്യാപിച്ചു. 2019 ല്‍ അഞ്ചുതവണ റീപോ നിരക്ക് കുറച്ചിരുന്നു. എന്നാല്‍, നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന് എതിര്‍ ശബ്ദങ്ങളില്ലാതെ തീരുമാനിക്കുകയായിരുന്നു.

റിപ്പോ നിരക്ക് 5.15 ശതമാനമായി തുടരുകയും എന്നാല്‍ അടിസ്ഥാന പലിശ നിരക്കില്‍ പണനയ കമ്മറ്റി മാറ്റം വരുത്തിയിട്ടില്ല. ജിഡിപി നടപ്പ് സാമ്പത്തിക വര്‍ഷം അഞ്ച് ശതമാനമായി കുറയുമെന്നും പണപ്പെരുപ്പ നിരക്ക് ഉയരുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ് പ്രഖ്യാപിച്ച പണനയ അവലോകന തീരുമാനത്തില്‍ വ്യക്തമാക്കി.

Comments are closed.