വര്‍ദ്ധിച്ച ഉള്ളി വിലയില്‍ പ്രതിഷേധിച്ച് തീഹാര്‍ ജയിലില്‍ നിന്നും ജാമ്യത്തില്‍ പുറത്തിറങ്ങിയ പി. ചിദംബരം

ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ പെട്ട് 106 ദിവസത്തിന് ശേഷം തീഹാര്‍ ജയിലില്‍ നിന്നും ജാമ്യത്തില്‍ പുറത്തിറങ്ങിയ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി. ചിദംബരം പാര്‍ലമെന്റില്‍ എത്തി വര്‍ദ്ധിച്ച ഉള്ളി വിലയ്ക്കെതിരെ അഥിര്‍ ചൗധരി, ഗൗരവ് ഗോഗോയ് എന്നിവര്‍ നയിച്ച പ്രതിഷേധത്തില്‍ പങ്കെടുത്തു.

ബുധനാഴ്ച രാത്രി 8.30ഓടെയാണ് ചിദംബരം ജയിലില്‍ നിന്നും പുറത്തുവന്നത്. ആവേശകരമായ സ്വീകരണമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയത്. ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് രാജ്യസഭയില്‍ നികുതി നിമയ ഭേദഗതി ബില്ല് അവതരിപ്പിക്കുകയും തുടര്‍ന്നുള്ള ചര്‍ച്ചയില്‍ ചിദംബരവും പങ്കെടുക്കുമെന്നാണ് വിവരം.

Comments are closed.