തിരുവനന്തപുരത്ത് ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നു

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നു. മുഖ്യമന്ത്രിയടക്കം മന്ത്രിമാര്‍ വിദേശസന്ദര്‍ശനം കഴിഞ്ഞെത്തിയ ശേഷം ആദ്യത്തെ സെക്രട്ടറിയേറ്റ് യോഗമാണിത്. വിദേശസന്ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചയിലുണ്ടാവും. കൂടാതെ കെഎസ്ആര്‍ടിസി പ്രതിസന്ധി, മാര്‍ക്ക് ദാന വിവാദത്തിലെ ഗവര്‍ണറുടെ ഇടപെടല്‍, കൈതമുക്ക് സംഭവം, വയനാട്ടില്‍ വിദ്യാര്‍ത്ഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവം എന്നിവയും യോഗത്തില്‍ ചര്‍ച്ചയാവും.

ഈ മാസം 30ന് അമേരിക്കയിലേക്ക് വീണ്ടും ചികിത്സയ്ക്ക് പോകാനായി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കുമെന്നതിനിടെയാണ് യോഗം. എന്നാല്‍ പകരം ചുമതല എം വി ഗോവിന്ദന് കൈമാറുമെന്നായിരുന്നു വിവരം. അതോസമയം ഇക്കാര്യം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംസ്ഥാന സെക്രട്ടേറിയേറ്റും നിഷേധിച്ചിരിക്കുകയാണ്.

Comments are closed.