മുംബൈയില്‍ ഇരുപത്തിയൊന്ന് നിലകെട്ടിടത്തില്‍ നിന്ന് ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പെണ്‍കുഞ്ഞിനെ എറിഞ്ഞ് കൊന്നു

മുംബൈ: മുംബൈയിലെ കാണ്ടിവാലിയില്‍ ഇരുപത്തിയൊന്ന് നിലകെട്ടിടത്തിന്റെ മുകള്‍ നിലയിലെ ശുചിമുറിയിലെ ജനലിലൂടെ നവജാത ശിശുവിനെ എറിഞ്ഞ് കൊന്നു. കാണ്ടിവാലിയിലെ ലാല്‍ജി പദയില്‍ സ്ലം റീഹാബിലറ്റേഷന്‍ അതോറിറ്റി നിര്‍മ്മിച്ച ജയ് ഭാരത് കോപ്ലെക്‌സെന്ന ബഹുനിലക്കെട്ടിടത്തില്‍ നിന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് കുഞ്ഞിനെ താഴേക്ക് എറിഞ്ഞത്.

പൊക്കിള്‍ കൊടി ഉണങ്ങാത്ത നിലയിലുണ്ടായിരുന്നതിനാലാണ് ശിശു ജനിച്ച് മണിക്കൂറുകള്‍ക്ക് ശേഷം എറിഞ്ഞ് കൊന്നതായി കരുതുന്നത്. ഉയരത്തില്‍ നിന്നുള്ള വീഴ്ചയെ തുടര്‍ന്ന് ശിശുവിന്റെ ശരീരത്തില്‍ ഗുരുതര പരിക്കുകളുണ്ട്. സംഭവത്തില്‍ സ്ഥലത്തെ ഫ്‌ലാറ്റുടമകളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

സെക്യൂരിറ്റി ചുമതലയിലുള്ള ആളാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ഏത് ഫ്‌ലാറ്റില്‍ നിന്നാണോ ആരാണോ കുഞ്ഞിനെ എറിഞ്ഞിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

Comments are closed.