പൂനെയില്‍ കാമുകിയെ അത്യാഹിത വിഭാഗത്തില്‍ വെച്ച് താലി ചാര്‍ത്തിയ യുവാവ് മുങ്ങി

പൂനെ: പൂനെയില്‍ കാമുകിയെ അത്യാഹിത വിഭാഗത്തില്‍ വെച്ച് താലി ചാര്‍ത്തിയ യുവാവ് മുങ്ങി. മഹാരാഷ്ട്രയില്‍ പൂനെയില്‍ വിവാഹം കഴിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കാമുകന്‍ പിന്മാറിയതതോടെ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കാമുകിയെ അത്യാഹിത വിഭാഗത്തില്‍ വെച്ച് താലി ചാര്‍ത്തുകയും എന്നാല്‍ വിവാഹത്തിനു പിന്നാലെ യുവാവ് മുങ്ങുകയുമായിരുന്നു.

നിര്‍ബന്ധിച്ച് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനു ശേഷം വിവാഹം കഴിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചപ്പോള്‍ അത് നിരസിക്കുകയായിരുന്നുവെന്നും താന്‍ താഴ്ന്ന ജാതിയില്‍പ്പെട്ടതായതിനാലാണ് വിവാഹത്തില്‍ നിന്ന് അയാള്‍ പിന്മാറിയതെന്നും യുവതി കാമുകനെതിരെ പീഡനശ്രമത്തിന് പോലീസില്‍ പരാതി നല്‍കിയിരുന്നു.

നവംബര്‍ 27 നാണ് യുവതി വിഷം കഴിച്ച് ആത്ഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് പൂനെ സ്വദേശിയായ സൂരജ് അല്‍വാഡെയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും അന്വേഷണം ആരംഭിച്ചുവെന്നും, പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും അന്വേഷണോദ്യോഗസ്ഥനായ പ്രകാശ് റാത്തോര്‍ അറിയിച്ചു.

Comments are closed.