ടി20 ലോകകപ്പ് ടീമിലെ പേസ് ബൗളിംഗില്‍ ഇനി ഒരേയൊരു സ്ഥാനം മാത്രമാണ് ഒഴിവുള്ളതെന്ന് വിരാട് കോലി

ഹൈദരാബാദ്: ഓസ്‌ട്രേലിയയില്‍ അടുത്തവര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് ടീമിലെ പേസ് ബൗളിംഗില്‍ ഇനി ഒരേയൊരു സ്ഥാനം മാത്രമാണ് ഒഴിവുള്ളതെന്ന് വിരാട് കോലി. ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറുമാകും അടുത്തവര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ പേസിനെ നയിക്കുന്നത്. ഇടംകൈയന്‍ പേസറെ കിട്ടിയാല്‍ ബൗളിംഗില്‍ വൈവിധ്യമാവുമെന്ന കണക്കുകൂട്ടലില്‍ ഖലീല്‍ അഹമ്മദിന് നിരവധി അവസരങ്ങള്‍ നല്‍കിയെങ്കിലും ഇതുവരെ മികവിലേക്ക് എത്തിയിട്ടില്ല.

ഖലീല്‍ അഹമ്മദിനെ ഒഴിവാക്കിയാല്‍ നാലാം പേസറായി വലം കൈയന്‍ ദീപക് ചാഹറിനെ തന്നെയാവും സെലക്ടര്‍മാര്‍ ആശ്രയിക്കുക എന്നാണ് കരുതുന്നത്. ടെസ്റ്റില്‍ മികവ് കാട്ടുന്ന ഷമിയ്ക്ക് ടി20യിലും മികവ് കാട്ടാനാകുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷിക്കുന്നത്.

Comments are closed.