ശബരിമലയില്‍ യുവതീ പ്രവേശനം : 2018ലെ വിധി അന്തിമവാക്കല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമല പ്രവേശനത്തിന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജി പരിഗണിക്കവെ ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിച്ച 2018ലെ വിധി അന്തിമവാക്കല്ലെന്ന് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ വ്യക്തമാക്കി. കഴിഞ്ഞതവണ ശബരിമല പ്രവേശനം നടത്തിയ ബിന്ദുഅമ്മിണിക്ക് നേരെ ഇത്തവണ ആക്രമണമുണ്ടായതായും ആക്രമണം നടന്നത് കൊച്ചി പൊലീസ് കമ്മിഷണര്‍ ഓഫീസ് വളപ്പിലാണ്.

പൊലീസ് സംരക്ഷണം നല്‍കുന്നില്ല. 2018 ലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ പോകാന്‍ സംരക്ഷണം നല്‍കാന്‍ സംസ്ഥാനസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ബിന്ദുഅമ്മിണിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗ് വാദിച്ചു. എന്നാല്‍ വിഷയം ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു.

തുടര്‍ന്ന് ശബരിമല ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ട് രഹ്നഫാത്തിമ നല്‍കിയ ഹര്‍ജിക്കൊപ്പം ക്രിസ്മസ് അവധിക്ക് ശേഷം അടുത്തയാഴ്ച പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ എന്നാല്‍ ശബരിമല മണ്ഡലകാലം അവസാനിക്കാറായെന്നും ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്നും ഇന്ദിരാജയ്സിംഗ് ആവശ്യപ്പെടുകയായിരുന്നു.

Comments are closed.