കുറ്റവാളികളെ അതേ സ്ഥലത്ത് അതേ സമയത്ത് കൊന്നുതള്ളിയിരക്കുന്നുവെന്ന് സായ് കിരണ്‍

ഹൈദരാബാദില്‍ വെറ്റിറനരി ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം ചുട്ടുകൊന്ന പ്രതികളെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തില്‍ രൂക്ഷമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തെലുങ്ക് നടന്‍ സായി കിരണ്‍. സംഭവം പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം കുറ്റവാളികളെ അതേ സ്ഥലത്ത് അതേ സമയത്ത് കൊന്നുതള്ളിയിരക്കുന്നു.

പൊലീസ് സിന്ദാബാദ്, സല്യൂട്ട് എന്നാണ് സായ് കിരണ്‍ കുറിച്ചിരിക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിക്കുന്നില്ലെന്നും തന്നിലേക്ക് നിയമ വ്യവസ്ഥ വരികയാണെങ്കില്‍ അവരെ താന്‍ തന്നെ ശിക്ഷിക്കുമെന്നും ദൈവമുണ്ടെങ്കില്‍ ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്, പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതികളെ എന്‍കൗണ്ടര്‍ ചെയ്യുകയെങ്കിലും ചെയ്യട്ടെയെന്ന്- സായി ഫേസ്ബുക്കില്‍ പറയുന്നു.

Comments are closed.