ഹൈദരാബാദില്‍ പ്രതികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് നേതാക്കള്‍

ഹൈദരാബാദ് : ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ലൈംഗീകമായി ആക്രമിച്ച കേസിലെ പ്രതികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ശശി തരൂര്‍, ബര്‍ഖാദത്ത്,ജയപ്രകാശ് നാരായണന്‍,വി.ടി ബല്‍റാം തുടങ്ങി നിരവധിപ്പേര്‍ പ്രതിഷേധവുമായി രംഗത്ത്.

തത്വത്തില്‍ അംഗീകരിക്കുന്നു. എന്നിരുന്നാലും കുറ്റവാളികള്‍ ആയുധധാരികളായിരുന്നുവോ എന്നും പോലീസ് പ്രതികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവോ എന്നീ കാര്യങ്ങളില്‍ കൂടുതല്‍ വിശദീകരണം ആവശ്യമുണ്ട്. ഇക്കാര്യത്തില്‍ വിശദാംശങ്ങള്‍ ലഭിക്കും വരെ വിഷയത്തില്‍ അപലപിക്കരുത്.

പക്ഷെ, നിയമങ്ങള്‍ അനുസരിച്ച് മുന്നോട്ടുപോകുന്ന ഒരു സമൂഹത്തില്‍ നീതിപീഠത്തിന് പുറത്തുള്ള കൊലപാതകങ്ങളെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല എന്ന് ശശി തരൂരും ആ ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും പോലീസല്ല, നീതിപീഠമാണ്. അതില്‍ ഡിലേ ഉണ്ടായേക്കാം, ശക്തമായ തെളിവുകള്‍ വേണമെന്ന ശാഠ്യമുണ്ടായേക്കാം, അത് വേറെ വിഷയം. സിസ്റ്റത്തിന്റെ പോരായ്മകള്‍ക്കുള്ള പരിഹാരം കാണേണ്ടത് കയ്യില്‍ക്കിട്ടിയവരെ വെടിവെച്ചുകൊന്നിട്ടല്ലെന്ന് വിടി ബല്‍റാമും പറഞ്ഞു.

ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് കഠിനമായ ശിക്ഷ തന്നെ ലഭിക്കേണ്ടതുണ്ട്. എന്നാല്‍ അത് ശരിയായ നിയമനടപടിയിലൂടെയായിരിക്കണം നടപ്പാക്കേണ്ടത്. പൊലീസ് ഒരുപക്ഷെ താങ്ങാനാവാത്ത സംഘര്‍ഷത്തിലായിരിക്കാം. എന്നാല്‍ എക്സ്ട്രാ ജുഡീഷ്യല്‍ കൊലപാതകങ്ങള്‍ കാലക്രമേണ നിരപരാധികളേയും ഇരകാളാക്കും. നിയമപരമായ നടപടിക്രമങ്ങളാണ് നമ്മളെയും സംരക്ഷിക്കുന്നതെന്ന് ജയപ്രകാശ് നാരായണ്‍ വ്യക്തമാക്കി.

യുക്തിയെയും സാമാന്യ ബുദ്ധിയെയും തകര്‍ക്കുന്ന രീതിയില്‍ വലിയ തോതില്‍ വികാരം ഉളവാക്കുന്നതിനെ ഞങ്ങള്‍ക്ക് അനുവദിക്കില്ല. ഇത് ഇന്ത്യന്‍ സാമൂഹ്യ ഘടനയ്ക്ക് തന്നെ ഭീഷണിയാണിത്. കൊല്ലപ്പെട്ടവര്‍ കുറ്റക്കാരായിരുന്നെങ്കില്‍ പൊലീസുകാരും കുറ്റവാളികളാണ്. എക്സ്ട്രാ ജുഡീഷ്യല്‍ കൊലപാതകങ്ങളെ അനുവദിക്കാന്‍ കഴിയില്ല. ഇങ്ങനെപോയാല്‍ ദുരഭിമാനകൊലകളും വരും നാളുകളില്‍ സാധാരണമായി മാറുമെന്ന് മാധ്യമപ്രവര്‍ത്തകയായ കാതറിന്‍ എബ്രഹാം കുറിച്ചു.

Comments are closed.