കുവൈത്തില്‍ ബഹുനില കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്നുവീണ് പ്രവാസി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ മഹ്ബുലയിലെ താമസ സ്ഥലത്ത് വച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ബഹുനില കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്നുവീണ് പ്രവാസി മരിച്ചു.

കുവൈത്ത് ആസ്ഥാനമായുള്ള ഒരു കമ്പനിക്കെതിരെ ഇയാള്‍ ലേബര്‍ കോടതിയില്‍ പരാതി നല്‍കുകയും എന്നാല്‍ തന്നെ തന്റെ രാജ്യത്തുനിന്ന് ജോലിക്കായി കൊണ്ടുവന്ന കമ്പനി, നിയമപരമായ ആനുകൂല്യങ്ങള്‍ നല്‍കുന്നില്ലെന്നായിരുന്നു പരാതി.

എന്നാല്‍ കമ്പനിയിലെ മാനേജര്‍ നല്‍കിയ മറ്റൊരു പരാതിയുടെ അടിസ്ഥാനത്തില്‍ ചില തൊഴിലാളികളെ അറസ്റ്റ് ചെയ്യാനായി രാത്രി ഇവരുടെ താമസ സ്ഥലത്ത് പൊലീസ് എത്തുകയായിരുന്നുവെന്നാണ് തൊഴിലാളികള്‍ പറയുന്നത്. മരിച്ചത് ഈജിപ്തുകാരനാണെന്നാണ് പ്രാഥമിക നിഗമനം.

Comments are closed.